Connect with us

Alappuzha

ആലപ്പുഴ നഗരസഭയിലെ മൂന്നു പേര്‍ക്കും കാളികാവ് സ്റ്റേഷനിലെ 12 പോലീസുകാര്‍ക്കും കൊവിഡ്

Published

|

Last Updated

ആലപ്പുഴ | ആലപ്പുഴ നഗരസഭയിലെ വൈസ് ചെയര്‍പേഴ്സണും ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് കൊവിഡ്. മലപ്പുറം ജില്ലയിലെ കാളികാവ് പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ അടക്കം 12 പോലീസ് ഉദ്യോഗസ്ഥര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണങ്ങളും സംഭവിച്ചു. കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശി ഇബ്‌റാഹീം, പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി അലക്‌സാണ്ടര്‍ എന്നിവരാണ് മരിച്ചത്. ഇവരില്‍ വീട്ടില്‍ കുഴഞ്ഞുവീണു മരിച്ച ഇബ്‌റാഹീമിന് മരണത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കാന്‍സര്‍ രോഗബാധിതനായ അലക്‌സാണ്ടര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Latest