Techno
ഷവോമിയുടെ ഈ ഫോണുകളില്‍ നിരോധിത ചൈനീസ് ആപ്പുകള്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാം

ബീജിംഗ് | കേന്ദ്ര സര്‍ക്കാര്‍ ഈയടുത്ത് നിരോധിച്ച ചൈനീസ് ആപ്പുകള്‍ തങ്ങളുടെ ചില ഫോണുകളില്‍ നിന്ന് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കുന്ന തരത്തില്‍ അപ്‌ഡേഷനുമായി ഷവോമി. പുതിയ എം ഐ യു ഐ അപ്‌ഡേഷനിലൂടെ റെഡ്മി, എം ഐ, പോകോ ഫോണുകളില്‍ നിന്ന് നിരോധിക്കപ്പെട്ട ആപ്പുകളില്‍ പെട്ട എം ഐ ബ്രൗസര്‍, എം ഐ ബ്രൗസര്‍ പ്രോ, മിന്റ് ബ്രൗസര്‍ ആപ്പുകളും അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാം.
എം ഐ മിക്‌സ് 2, റെഡ് മി6, 6 പ്രോ, 6എ, 7എ, 8, 8എ, 8എ ഡുവല്‍, ഗോ, കെ20, കെ20 പ്രോ, വൈ2, വൈ3, നോട്ട് 5പ്രോ, നോട്ട് 6 പ്രോ, നോട്ട് 7, നോട്ട് 7 പ്രോ, നോട്ട് 7എസ്, നോട്ട് 8 പ്രോ, നോട്ട് 9 പ്രോ, നോട്ട് 9 പ്രോ മാക്‌സ്, നോട്ട് 9, പോകോ എഫ്1, പോകോ എക്‌സ്2, പോകോ എം2 പ്രോ എന്നീ മോഡലുകളില്‍ നിന്നാണ് എം ഐയുടെ ആപ്പുകള്‍ നീക്കം ചെയ്യാന്‍ സാധിക്കുക.
മറ്റ് മോഡലുകളിലും ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കുന്ന തരത്തില്‍ അപ്‌ഡേഷന്‍ വരുത്തുമെന്ന് ഷവോമി അറിയിച്ചു. എന്നാല്‍ ഇതിന്റെ കൃത്യമായ സമയം കമ്പനി പ്രഖ്യാപിച്ചിട്ടില്ല.