Covid19
മലപ്പുറത്ത് ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍
മലപ്പുറം | കൊവിഡ് വ്യാപനം രൂക്ഷമായ മലപ്പുറം ജില്ലയില്‍ ഞായറാഴ്ച സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ ലോക്ക് ഡൗണ്‍ തുടരും. ഞായറാഴ്ചകളില്‍ അനാവശ്യമായി ആളുകള്‍ പുറത്തിറങ്ങുന്നുവെന്ന പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടം ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്.
വിവാഹം, മരണം, അടിയന്തര മെഡിക്കല്‍ ആവശ്യങ്ങള്‍, മെഡിക്കല്‍ സ്ഥാപനങ്ങള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവക്ക് ലോക്ക് ഡൗണ്‍ ബാധകമായിരിക്കില്ല. കോഴിക്കോട് ഞായറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയിരുന്ന ലോക്ക് ഡൗണ്‍ ഇന്ന് മുതല്‍ ഉപാധികളോടെ പിന്‍വലിച്ചിട്ടുണ്ട്.
---- facebook comment plugin here -----