Connect with us

Ongoing News

വല നിറച്ച് ബയേൺ; നാണംകെട്ട് ബാഴ്സ

Published

|

Last Updated

ലിസ്ബൺ | ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ എഫ് സി ബാഴ്സലോണയെ ഗോളിൽ മുക്കി ജർമൻ ക്ലബ്ബ് ബയേൺ മ്യൂണിക്ക്. രണ്ടിനെതിരെ എട്ട് ഗോളുകൾക്കാണ് ജർമ്മൻ സംഘം ബാഴ്സയെ തോൽപ്പിച്ചത്.

ആദ്യപകുതി 4 -1 ന് അവസാനിച്ചപ്പോൾ  രണ്ടാം പകുതിയിലും ബയേൺ സമാനമായി വല നിറച്ചു. മുൻ ബാഴ്സാ താരം ഫിലിപ്പ് കുട്ടീഞ്ഞോ പകരക്കാരനായി വന്ന് ഒരു ഗോളിന് വഴിയൊരുക്കുകയും രണ്ട് ഗോൾ നേടുകയും ചെയ്തു.

നാളത്തെ അവസാന ക്വാർട്ടർ ഫൈനലായ മാഞ്ചസ്റ്റർ സിറ്റി ലിയോൺ മത്സരത്തിലെ വിജയികളാകും സെമിയിൽ ബയേണിന്റെ എതിരാളികൾ.

---- facebook comment plugin here -----

Latest