Connect with us

Covid19

മാസങ്ങൾക്ക് ശേഷം ചൈനയിൽ വീണ്ടും കൊവിഡ് 19 സ്ഥിരീകരിച്ചു 

Published

|

Last Updated

ബീജിംഗ് | കൊവിഡിൽ നിന്ന് മുക്തി നേടി മാസങ്ങൾക്ക് ശേഷം ചൈനയിൽ വീണ്ടും രണ്ട് പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. മധ്യ ചൈനീസ് പ്രവിശ്യയായ ഹുബെയിലെ 68കാരിയായ സ്ത്രീക്കാണ് വീണ്ടും കൊവിഡ് പോസിറ്റീവായത്. കഴിഞ്ഞ ഡിസംബറിലാണ് ഇവർ ആദ്യമായി രോഗബാധിതയായത്. പിന്നീട് ആറ് മാസങ്ങൾക്ക് ശേഷം വീണ്ടും വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. വിദേശത്ത് നിന്നും തിരിച്ചെത്തിയ വ്യക്തിയാണ് രണ്ടാമത്തെയാൾ. ഷാംഗ്ഹായിൽ വെച്ച് നടത്തിയ പരിശോധനയിൽ ഇയാൾ രോഗബാധിതനാണെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും രോഗ ലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിട്ടില്ല.

വൈറൽ അണുബാധയിൽ നിന്ന് മുക്തി നേടി തിരിച്ചുവരുന്ന രാജ്യത്തിന് തിരിച്ചടിയായാണ് വൈറസിന്റെ രണ്ടാം വരവ്. ആഗോളതലത്തിൽ തന്നെ 20 ദശലക്ഷത്തിലധികം പേരെ ബാധിക്കുകയും നിരവധി പേർക്ക് ജീവൻ നഷ്ടമാകുകയും ചെയ്ത കൊറോണവൈറസിന്റെ ഉത്ഭവം ചൈനയിലായിരുന്നെന്നാണ് കണ്ടെത്തൽ.