Covid19
മലപ്പുറം ജില്ലയില്‍ ഇന്ന് 170 പേര്‍ക്ക് കൊവിഡ്; 147 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
മലപ്പുറം | മലപ്പുറം ജില്ലയില്‍ ഇന്ന് 170 പേര്‍ക്കാണ് കൊവിഡ്് സ്ഥിരീകരിച്ചത്. ഇവരില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയും ഒരു എയര്‍ ഇന്ത്യ ജീവനക്കാരിയുമുള്‍പ്പെടെ 147 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 25 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
നേരത്തെ രോഗബാധയുണ്ടായവരുമായി അടുത്ത ബന്ധമുണ്ടായ 122 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ എട്ട് പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 15 പേര് വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.
109 പേരാണ് ഇന്ന് രോഗമുക്തരായത്. 31,894 പേര് നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുണ്ട്.
---- facebook comment plugin here -----