Connect with us

National

ശ്രീരാമൻ സ്‌നേഹവും കരുണയും നീതിയും: രാഹുൽ ഗാന്ധി

Published

|

Last Updated

ന്യൂഡൽഹി| മനുഷ്യനന്മയുടെ മൂർത്തിമത്ഭാവമാണ് ശ്രീരാമനെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. സ്‌നേഹവും കരുണയും നീതിയുമാണ് രാമൻ പ്രതിനിധാനം ചെയ്യുന്നതെന്നും വെറുപ്പോ, ക്രൂരതയോ, അന്യായമോ ആയി അത് വെളിപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. അയോധ്യയിൽ ക്ഷേത്രനിർമാണത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള ഭൂമി പൂജക്ക് പിന്നാലെയാണ് ട്വീറ്റുമായി രാഹുൽ രംഗത്തെത്തിയത്.

രാമൻ സ്‌നേഹമാണ്. അതിന് ഒരിക്കലും വെറുപ്പ് തോന്നില്ല. രാമൻ കരുണയാണ് ഒന്നിനെയും ക്രൂരമായി കാണാനാകില്ല, രാമൻ നീതിയാണ്. അനീതി പ്രകടമാകില്ല. രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പോലെ നേരിട്ട് രാമക്ഷേത്ര നിർമാണത്തെ രാഹുൽ പിന്തുണച്ചിട്ടില്ല. രാമന്റെ ഗുണങ്ങളെ പ്രകീർത്തിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. ഭൂമി പൂജയെക്കുറിച്ചോ ശിലാസ്ഥാപനത്തെക്കുറിച്ചോ പരാമർശിച്ചിട്ടുമില്ല.

ശ്രീരാമൻ എല്ലാവരുടേതുമാണെന്നാണ് ഇന്നലെ പ്രിയങ്കാ ഗാന്ധി പറഞ്ഞത്. ഭൂമി പൂജ ദേശീയ-സാംസ്‌കാരിക ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും ആഘോഷമായി മാറുമെന്നും അവർ പറഞ്ഞിരുന്നു.

---- facebook comment plugin here -----

Latest