Kerala
തെരുവുകച്ചവടക്കാരുടെ തുണിത്തരങ്ങള്‍ മോഷ്ടിച്ച് ആദായ വില്‍പ്പന; കോഴിക്കോട് നാലംഗ സംഘം പിടിയില്‍
കോഴിക്കോട് | നഗരത്തിലെ തെരുവ് കച്ചവടക്കാര്‍ കച്ചവടത്തിനുശേഷം വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചുവെക്കുന്ന തുണിത്തരങ്ങള്‍ കവര്‍ച്ച നടത്തി തെരുവില്‍ തന്നെ വില്‍പ്പന നടത്തുന്ന നാലംഗ സംഘം പിടിയില്‍ കണ്ണാടിക്കല്‍ ഷാജി, കറുത്തേടത്ത് കായലം ടി കെ അബ്ദുള്‍കരീം, തിരൂര്‍ മുത്തൂര്‍ പൂക്കോയ, ചേവായൂര്‍ കെ പി ഫൈസല്‍ എന്നിവരെയാണ് കോഴിക്കോട് ടൗണ്‍ പോലീസ് പിടികൂടിയത്.
കവരുന്ന തുണിത്തരങ്ങള്‍ തെരുവോരങ്ങളില്‍ തന്നെ ആദായവില്പ്പനയിലൂടെ വിറ്റഴിക്കുന്നതാണ് രീതി. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഒരു ചാക്ക് റെഡിമെയ്ഡ് തുണിത്തരങ്ങളുമായി പോലീസ് സംഘം ഇവരെ പിടികൂടിയത്. പിടിയിലായ കണ്ണാടിക്കല്‍ ഷാജി വിവിധ സ്റ്റേഷനുകളിലായി 20ഓളം കേസുകളില്‍ പ്രതിയാണ്.
---- facebook comment plugin here -----