National
ഡല്‍ഹിയില്‍ യുവതി ഓടിച്ച കാറിടിച്ച് നാല് പേര്‍ക്ക് പരുക്ക്
ന്യൂഡല്‍ഹി| 29കാരി ഓടിച്ച കാറിടിച്ച് നാല്പേര്‍ക്ക് പരുക്കേറ്റു. ഡല്‍ഹിയിലെ കൈലാഷ് പ്രദേശത്താണ് സംഭവം. ഐസ്ക്രീം സ്റ്റാളിലേക്ക് കാറിടിച്ച് കയറിയാണ് നാല്പേര്‍ക്ക് പരുക്കേറ്റത്.
സംഭവത്തില്‍ ഹരിയാനയിലെ ഫരീദാബാദ് സ്വദേശി റോഷ്നി അരോരയെ പോലീസ് അറസ്റ്റ് ചെയ്തു. റോഷ്നി ഐസ്ക്രീം സ്റ്റാളിന് കുറച്ച് അപ്പുറത്തായി കാര്‍ നിര്‍ത്തിയിട്ടിട്ട് കാറിനകത്ത് ഇരുന്ന് ഐസ്ക്രീം കഴിക്കുന്നതിനിടെയാണ് സംഭവം.
വളര്‍ത്തുനായ ദേഹത്തേക്ക് ചാടിയപ്പോള്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണെന്ന് യുവതി പോലീസിനോട് പറഞ്ഞു. ലജ്പത് നഗര്‍ അമര്‍ കോളനിയില്‍ നടന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഫഷന്‍ ഡിസൈനറാണ് റോഷ്നി. പരുക്കേറ്റവരെ വിവധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി കാര്‍ കസ്റ്റഡിയിലെടുത്തു. അരോരയെ പോലീസ് കസ്റ്റഡിയിലെടുത്തു. അരോരക്ക് നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ മദ്യത്തിന്റെ അളവ് കണ്ടെത്താനായില്ലെന്ന് പോലീസ് പറഞ്ഞു.