Connect with us

Saudi Arabia

സഊദിയില്‍ മാസപ്പിറവി ദൃശ്യമായില്ല; ദുല്‍ഹിജ്ജ ഒന്ന് ബുധനാഴ്ച

Published

|

Last Updated

ദമാം | സഊദിയില്‍ മാസപ്പിറവി കാണാത്തതിന്റെ അടിസ്ഥാനത്തില്‍ ദുല്‍ ഖഅദ് മുപ്പത് പൂര്‍ത്തിയാക്കി ദുല്‍ഹിജ്ജ ഒന്ന് ബുധനാഴ്ച ആയിരിക്കുമെന്ന് സഊദി മാസപ്പിറവി നിരീക്ഷണ സമിതി അറിയിച്ചു

ജൂലൈ മുപ്പത് വ്യാഴാഴ്ച ആയിരിക്കും ഹജ്ജിന്റെ പുണ്യകര്‍മ്മങ്ങള്‍ ആരംഭിക്കുന്ന വിശുദ്ധ അറഫാ ദിനമായ ദുല്‍ഹിജ്ജ ഒന്‍പത് . ജൂലൈ 31 വെള്ളിയാഴ്ചയാണ് സഊദിയില്‍ ബലിപ്പെരുന്നാള്‍.

നേരത്തെ രാജ്യത്തെ വിശ്വാസികളോട് തിങ്കാളാഴ്ച വൈകീട്ട് ദുല്‍ഹിജ്ജ മാസപ്പിറവി നിരീക്ഷിക്കാന്‍ സഊദി സുപ്രീകോടതി ആഹ്വാനം ചെയ്തിരുന്നു . റിയാദ് പ്രവിശ്യയിലെ ഹോത്ത സുദൈറിലും, തമീറിലും മാസപ്പിറവി കാണുന്നതിനുള്ള സംവിധാനങ്ങള്‍ സജ്ജീകരിച്ചിരുന്നുവെങ്കിലും മാസപ്പിറവി ദൃശ്യമായിട്ടില്ല.

Latest