Kerala
സംസ്ഥാനത്ത് ബേങ്കുകള്‍ക്ക് എല്ലാ ശനിയാഴ്ചയും അവധി
തിരുവനന്തപുരം | കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ബേങ്ക് പ്രവര്‍ത്തനത്തിന് നിയന്ത്രണം. ജൂലൈ 18 മുതല്‍ എല്ലാ ശനിയാഴ്ചയും ബേങ്കുകള്‍ക്ക് അവധി പ്രഖ്യാപിച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. രണ്ടാം ശനി, നാലാം ശനി ദിവസങ്ങളിലെ അവധികള്‍ക്ക് പുറമേയാണിത്.
മറ്റു പ്രവൃത്തി ദിവസങ്ങളില്‍ സുരക്ഷാ മുന്‍കരുതലോടെയാണ് ഇടപാടുകള്‍ നടക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്ന് ബേങ്ക് മാനേജര്‍മാരോട് സര്‍ക്കാര്‍ നിര്‍ദേശിച്ചു.
---- facebook comment plugin here -----