National
രജൗരി ജില്ലയില്‍ പാക് ഷെല്ലാക്രമണം: ഒരു സൈനികന് കൊല്ലപ്പെട്ടു
ജമ്മു| രജൗരി ജില്ലയിലെ അതിര്‍ത്തി നിയന്ത്രണ രേഖയില്‍ പാകിസ്ഥാന് നടത്തിയ വെടിവെപ്പില്‍ ഒരു സൈനികന് കൊല്ലപ്പെട്ടു.
നൈഷേര മേഖലയിലെ നിയന്ത്രണ രേഖയില്‍ പാകിസ്ഥാന് സൈന്യം ഷെല്ലാക്രമണവും വെടിവെപ്പും നടത്തുകയായിരുന്നു. ഹവില്‍ദാര്‍ സമ്പൂര് ഗുരുംഗ്(36) ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ പരുക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയേലക്ക് കൊണ്ട് പോകും വഴിയാണ് മരിച്ചത്.
ഇന്ത്യന്‍ സേന തിരിച്ചടിച്ചതായി സൈന്യം അറിയിച്ചു. ഇത് മൂന്നാംദിവസമാണ് പാകിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് അതിര്‍ത്തിയല്‍ വെടിവെപ്പ് നടത്തുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി പൂഞ്ച് ജില്ലയിലെ വിവിധ ഗ്രാമത്തിലേക്കും മറ്റ് പ്രദേശങ്ങളിലേക്കും അവര്‍ ഷെല്ലാക്രമണം നടത്തുകയാണെന്നും സൈന്യം പറഞ്ഞു. കഴിഞ്ഞ ദിവസത്തെ ആക്രണണത്തില്‍ രണ്ട് സ്ത്രീകള്‍ കൊല്ലപ്പെട്ടിരുന്നു.
---- facebook comment plugin here -----