Connect with us

Covid19

രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രതയിലേക്ക്; പ്രതിദിന വര്‍ധന 21,000 കടന്നേക്കാം

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് വ്യാപനം അതി തീവ്രതയിലേക്കെന്ന് സൂചന. സംസ്ഥാനങ്ങള്‍ പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം ഇന്ന് 21,000 ത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തേക്കും. മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും 24 മണിക്കൂറിനിടെ കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനയാണുണ്ടായിരിക്കുന്നത്.

മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 6364 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇതോടെ ആകെ രോഗികളുടെ എണ്ണം 1,92,990 ആയി ഉയര്‍ന്നു. തമിഴ്നാട്ടില്‍ 4329 പേര്‍ക്ക്കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. മഹാരാഷ്ട്രയില്‍ 198 ഉം തമിഴ്നാട്ടില്‍ 64 ഉം ഡല്‍ഹിയില്‍ 59 മരണവും റിപ്പോര്‍ട്ട് ചെയ്തതോടെ പ്രതിദിന കണക്കില്‍ ഇന്ന് റെക്കോര്‍ഡ് മരണം രേഖപ്പെടുത്താനാണ് സാധ്യത. ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 2520 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകയില്‍ 1694 കേസുകളും ഉത്തര്‍പ്രദേശില്‍ 972 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.