Kerala
ബ്ലാക്ക് മെയിലിംഗ് കേസ്; മൂന്നു പ്രതികള്‍ക്ക് സോപാധിക ജാമ്യം
കൊച്ചി | ബ്ലാക്ക് മെയിലിംഗ് നടത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ക്ക് കോടതി സോപാധിക ജാമ്യമനുവദിച്ചു. മൂന്നാം പ്രതി ശരത്, അഞ്ചാം പ്രതി അബൂബക്കര്‍, ആറാം പ്രതി ഹാരിസ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.
പ്രതികള്‍ ഒരുലക്ഷം രൂപ കെട്ടിവെക്കണം, സംസ്ഥാനം വിട്ടുപോകരുത് എന്നീ നിബന്ധനകളോടെയാണ് ജാമ്യം. ഇവരുടെ പാസ്പോര്‍ട്ട് പിടിച്ചുവെക്കുകയും ചെയ്യും. ഇതുകൂടാതെ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ എല്ലാ തിങ്കളാഴ്ചയും വെള്ളിയാഴ്ചയും ഹാജരാവുകയും വേണം.
---- facebook comment plugin here -----