National
ടിക് ടോക്ക് നിരോധത്തെ നോട്ട് നിരോധത്തോട് ഉപമിച്ച് നുസ്രത്ത് ജഹാൻ
ന്യൂഡൽഹി| ചൈനീസ് ആപ്ലിക്കേഷനായ ടിക് ടോക്ക് നിരോധിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ നോട്ട് നിരോധത്തോട് ഉപമിച്ച് തൃണമൂൽ കോൺഗ്രസ് എം പി നുസ്രത്ത് ജഹാൻ. ഇത് ആവേശകരമായ തീരുമാനമാണ്. എന്താണ് തന്ത്രപരമായ പദ്ധതി? തൊഴിലില്ലാത്ത ആളുകളുടെ കാര്യമോ? നോട്ട് നിരോധനം പോലെ ആളുകൾ ദുരിതമനുഭവിക്കും.
ചൈനയെ പ്രതിരോധിക്കാനുള്ള തന്ത്രപരമായ പദ്ധതിയെ ചോദ്യം ചെയ്ത ജഹാൻ ദേശീയ സുരക്ഷയെ സംബന്ധിച്ചിടത്തോളം നിരോധത്തിൽ എനിക്ക് യാതൊരു പ്രശ്നവുമില്ല. എന്നാൽ ഈ ചോദ്യങ്ങൾക്ക്
ആരാണ് ഉത്തരം നൽകുന്നതെന്നും ചോദിച്ചു.
ഇന്ന് കൊൽക്കത്തയിൽ ഇസ്കോൺ നടത്തിയ അൾട്ടാ രഥയാത്രാ ആഘോഷത്തിൽ പങ്കെടുക്കുന്നതിനിടയിലാണ് ബസിർഹത്ത് നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ടി എം സി. എം പി ഇക്കാര്യം വ്യക്തമാക്കിയത്.
---- facebook comment plugin here -----