Saudi Arabia
സഊദിയിലെ മൂന്ന് നഗരങ്ങള്‍ ലക്ഷ്യമിട്ട് ഹൂത്തികളുടെ മിസൈല്‍ ആക്രമണം
റിയാദ്/ജിസാന്‍ | സഊദിയിലെ പ്രധാന നഗരങ്ങള്‍ ലക്ഷ്യമാക്കി യമനിലെ വിമത സൈനിക വിഭാഗമായ ഹൂത്തികളുടെ മിസൈല്‍ ആക്രമണം . ആക്രമണ ശ്രമത്തെ സഊദി സഖ്യസേന തകര്‍ത്തതായി സഊദി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു
തലസ്ഥാനമായ റിയാദ്, ജിസാന്‍ , നജ്റാന് നഗരങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണങ്ങള്‍ നടന്നത്. റിയാദ് നഗരത്തിന് നേരെ ചൊവ്വാഴ്ച പുലര്‍ച്ചെ എട്ട് ഡ്രോണുകളും മൂന്ന് ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം . യമനിലെ സഅദയില്‍ നിന്നും ഡ്രോണുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണ.ആക്രമണ ശ്രമത്തെ തകര്‍ത്തതായി അറബ് സഖ്യ സേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു
ഇറാന് പിന്തുണയോടെയാണ് ഹൂത്തി മലീഷികള്‍ ആക്രമണം നടത്തുന്നതെന്നും ഇതുവരെ 313 ബാലിസ്റ്റിക് മിസൈലുകളും 357 ഡ്രോണുകളും അറബ് സഖ്യസേന തകര്‍ത്തതായും, സാധാരണക്കാരെ ലക്ഷ്യം വെച്ച് നടത്തുന്ന ഇത്തരം ആക്രമണങ്ങളെ ശക്തമായി നേരിടുമെന്നും വക്താവ് പറഞ്ഞു