Connect with us

Gulf

ദുബൈയിൽ ഉപേക്ഷിക്കപ്പെട്ട എട്ട് വയസുകാരി കനിവ് തേടുന്നു

Published

|

Last Updated

ദുബൈ | രണ്ട് വർഷം മുമ്പ് യു എ ഇ പൊതുമാപ്പ് വേളയിൽ എട്ടുവയസ്സുകാരിയെ ഉപേക്ഷിച്ചു ഫിലിപ്പിനോ സ്ത്രീ കടന്നു കളഞ്ഞതായി പരാതി. കുട്ടിയുടെ ഐഡന്റിറ്റി കണ്ടെത്തുന്നതിനും ഡി എൻ എ പരിശോധനയ്ക്കും അധികൃതർ ഉത്തരവിട്ടിട്ടുണ്ട്. പെൺകുട്ടിയുടെ യാത്രാ രേഖകൾക്ക് ആവശ്യമായ ജനന സർട്ടിഫിക്കറ്റ് നൽകാനും ഫിലിപ്പൈൻ കോൺസുലേറ്റ് ശ്രമിക്കുന്നു. അജ്മാനിൽ ഒരു ഫിലിപ്പീനോ പ്രവാസിയുടെ സംരക്ഷണയിലാണ് കുട്ടി ഇപ്പോഴുള്ളത്.

മാതാവ് എമെലിൻ ഗുമാരംഗ് (45), 2018 ഒക്ടോബർ 18ന്, യു എ ഇ വിട്ടുവെന്നു കണ്ടെത്തിയതായി കോൺസുലേറ്റ് വ്യക്തമാക്കി. കുട്ടിയുടെ ഇപ്പോഴത്തെ രക്ഷാധികാരിയായ സുഹ്റ ഉനാസ് കോൺസുലേറ്റിൽ നിന്നും ഗ്ലോബൽ ഓവർസീസ് ഫിലിപ്പിനോ വർക്കേഴ്‌സ് ഹെൽപ്പ്‌ലൈൻ എന്ന ഗ്രൂപ്പിൽ നിന്നും സഹായം തേടിയപ്പോഴാണ് കുട്ടിയുടെ അവസ്ഥ വെളിച്ചത്തുവന്നത്. കൊറോണ മൂലം തനിക്ക് വരുമാന മാർഗം നഷ്ടപ്പെട്ടതായി സുഹ്റ പറഞ്ഞു. 11 -11 -11 നാണ് കുട്ടി അജ്മാനിൽ ജനിച്ചത്.

Latest