Connect with us

Covid19

സംസ്ഥാനത്ത് ഇന്ന് 97 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 89 പേർക്ക് രോഗമുക്തി, ഒരു മരണം

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് 97 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 89 പേർ രോഗമുക്തി നേടി. ഒരാൾ മരിച്ചു. കണ്ണൂരില്‍ എക്‌സൈസ് വകുപ്പിലെ ഡ്രൈവര്‍ കെ പി സുനില്‍ (28) ആണ് മരിച്ചത്. രാേഗം സ്ഥിരീകരിച്ചവരിൽ 65 പേർ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങത്ങളിൽ നിന്ന് വന്നവർ 29. സമ്പർക്കം വഴി മൂന്ന് പേർക്കും രോഗം ബാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മഹാരാഷ്ട്ര 12, ഡല്‍ഹി 7, തമിഴ്‌നാട് അഞ്ച്, ഹരിയാന, ഗുജറാത്ത് രണ്ട് വീതം, ഒറീസ ഒന്ന് എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുടെ കണക്ക്.

രോഗം സ്ഥിരീകരിച്ചവരിൽ 14 പേർ പാലക്കാട് ജില്ലയിൽ നിന്നുള്ളവരാണ്. കൊല്ലം 13, കോട്ടയം, പത്തനംതിട്ട 11 വീതം, ആലപ്പുഴ 9, എറണാകുളം, തൃശൂർ, ഇടുക്കി ആറ് വീതം, തിരുവനന്തപുരം,  കോഴിക്കോട് അഞ്ച് വീതം, മലപ്പുറ‌ം, കണ്ണൂർ നാല് വീത‌ം, കാസർകോഡ് മൂന്ന് എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്ക്.

നെഗറ്റീവായവര്‍ ജില്ല തിരിച്ച്: തിരുവനന്തപുരം ഒന്‍പത്, കൊല്ലം എട്ട്, പത്തനംതിട്ട മൂന്ന്, ആലപുഴ പത്ത്, കോട്ടയം രണ്ട്, കണ്ണൂര്‍ നാല്, എറണാകുളം നാല്, തൃശൂര്‍ 22, പാലക്കാട് 11, മലപ്പുറം 2, കോഴിക്കോട് ഒന്ന്, വയനാട് രണ്ട്, കാസര്‍കോഡ് 11.

4817 സാംപിളുകള്‍ പരിശോധിച്ചു. 2794 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 1358 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 1,26,839 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ ഉള്ളത്. അതില്‍ 1967 പേര്‍ ആശുപത്രിയിലാണ്. ഇന്ന് 190 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

1,69,035 സാംപിളുകള്‍ പരിശോധനക്കയച്ചു. 3194 സാംപിളുകളുടെ ഫലം വരാനുണ്ട്. ഇതുവരെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തിനായി 35,032 സാംപിളുകള്‍ പരിശോധിച്ചതില്‍ 33,386 ഫലവും നെഗറ്റീവാണ്. സംസ്ഥാനത്തെ ആകെ ഹോട് സ്‌പോട്ടുകള്‍ 108 ആയതായും മുഖ്യമന്ത്രി വിശദീകരിച്ചു.

Latest