Connect with us

National

ലഡാക്കിലെ സൈനികരുടെ വീരമൃത്യു ഞെട്ടിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ്

Published

|

Last Updated

ന്യൂഡല്‍ഹി | ലഡാക്കില്‍ ചൈനീസ് സൈനികരുമായുള്ള സംഘര്‍ഷത്തിനിടെ മൂന്ന് സൈനികര്‍ വീരമൃത്യു വരിച്ചത് ഞെട്ടിപ്പിക്കുന്നതും അസ്വീകാര്യവുമാണെന്ന് കോണ്‍ഗ്രസ്. ഇതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് സ്ഥിരീകരിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ഞെട്ടിപ്പിക്കുന്നതും അവിശ്വസനീയവും അസ്വീകാര്യവുമാണിത്. പ്രതിരോധ മന്ത്രി ഇക്കാര്യം സ്ഥിരീകരിക്കണം- കോണ്‍ഗ്രസ് മുഖ്യ വക്താവ് രണ്‍ദീപ് സുര്‍ജേവാല ട്വിറ്ററില്‍ കുറിച്ചു. രണ്ട് ജവാന്മാരും ഒരു കേണലുമാണ് കൊല്ലപ്പെട്ടത്. കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ വാലിയിലാണ് ഇന്നലെ രാത്രി ചൈനീസ് ആക്രമണം ഉണ്ടായത്.

യഥാര്‍ഥ നിയന്ത്രണ രേഖയിലാണ് ചൈനയുടെ പ്രകോപന നടപടിയുണ്ടായതെന്ന് സൈന്യം അറിയിച്ചു. കൂടുതല്‍ സംഘര്‍ഷം ഒഴിവാക്കാന്‍ ഇരു രാജ്യങ്ങളിലെയും ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ തമ്മില്‍ ചര്‍ച്ചകള്‍ ആരംഭിച്ചതായി സൈനിക വക്താവ് അറിയിച്ചു.