Connect with us

National

യു പിയില്‍ പിതാവ് മൂന്ന് വയസ്സുള്ള മകനെ അടിച്ച് കൊന്നു

Published

|

Last Updated

ബുലന്ദ്ഷഹര്‍ |  ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ മദ്യപാനിയായ പിതാവ് മൂന്ന് വയസ്സുള്ള മകനെ അടിച്ച്‌കൊന്നു. ഭാര്യ മുട്ടക്കറി ഉണ്ടാക്കി കൊടുക്കാന്‍ തയ്യാറാകാത്തതില്‍ പ്രകോപിതനായാണ് കൊല. സുഭാഷ് ബഞ്ചാര എന്നയാളാണ് ക്രൂര കൊലപതാകം നടത്തിയത്. ബുലന്ദ്ഷഹറിലെ ബഞ്ചാര ഗ്രാമത്തിലെ ഖുര്‍ജ പ്രദേശത്ത് കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.

അമിതമായി മദ്യപിച്ച് വീട്ടിലെത്തിയ സുഭാഷ് ഭാര്യയോട് മുട്ടക്കറി ഉണ്ടാക്കി കൊടുക്കാന്‍ ആവശ്യപ്പെട്ടു. ഭാര്യ വിസമ്മതിപ്പോള്‍ ഇയാള്‍ അവരെ മര്‍ദ്ദിച്ചു. പിന്നീടാണ് മൂന്നു വയസുകാരനായ മകനെ ഉപദ്രവിച്ചത്. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഖുര്‍ജ പ്രദേശത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിന് ശേഷം പ്രതി ഗ്രാമത്തില്‍ നിന്ന് രക്ഷപ്പെട്ടതായും ഇയാള്‍ക്കായി അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.

 

 

Latest