Connect with us

Kozhikode

എസ് എസ് എഫ് ബദ്ർ സ്മൃതി ഇന്ന്

Published

|

Last Updated

കോഴിക്കോട് | ബദ്‌റിന്റെ പുതുകാല വായന നടത്തി എസ് എസ് എഫ് ബദ്ർ സ്മൃതി ഇന്ന് നടക്കും. വിശ്വാസ സ്വാതന്ത്ര്യത്തിനും സാമൂഹിക ചൂഷണങ്ങൾക്കുമെതിരെ മൗലികാവകാശങ്ങളുടെ സംരക്ഷണത്തിനും, മനുഷ്യാവകാശങ്ങൾക്കും വേണ്ടി നടന്ന ധർമ സമരത്തിന്റെ ധീര സ്മരണകളുയർത്തിയാണ് എസ് എസ് എഫ് 116 ഡിവിഷനുകളിൽ ബദ്ർ സ്മൃതി നടത്തുന്നത്. വിശാല മാനങ്ങളുള്ള വിപ്ലവമായിരുന്ന ബദ്‌റിന്റെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മാനവിക മാനങ്ങളെ പഠന വിധേയമാക്കുകയാണ് ബദ്ർ സ്മൃതിയിലൂടെ.

ആനുകാലിക പരിസരത്ത് ബദ്‌റിന്റെ സമകാലിക വായനയുടെ പ്രസക്തി മുൻനിർത്തിയാണ് ബദ്‌റിന്റെ പുനർവായന നടത്തുന്നത്എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സി കെ റാഷിദ് ബുഖാരി, ജനറൽ സെക്രട്ടറി എ പി മുഹമ്മദ് അഷ്ഹർ, സെക്രട്ടറിമാരായ ഹാമിദലി സഖാഫി, കെ വൈ നിസാമുദ്ദീൻ ഫാളിലി, അബ്ദുൽ ഹഫീള് അഹ്‌സനി, അബുദുൽ വാഹിദ് സഖാഫി, ശിഹാബുദ്ദീൻ സഖാഫി, റാഫി അഹ്‌സനി, ഫാളിൽ നൂറാനി, അലി അസ്ഹരി, ഫിർദൗസ് സഖാഫി, സഈദ് ശാമിൽ ഇർഫാനി, സിറാജുദ്ദിൻ മദനി എന്നിവർ പഠനങ്ങൾ അവതരിപ്പിക്കും.

Latest