Connect with us

Ongoing News

സഊദിയില്‍ നിന്നുള്ള ആദ്യ വിമാനം ഇന്ന് ഉച്ചക്ക് കോഴിക്കോട്ടേക്കു പറക്കും

Published

|

Last Updated

റിയാദ്  |ഇന്ന് ഉച്ചക്ക് 12.45 ന് സഊദിയില്‍ നിന്നുള്ള ആദ്യ വിമാനം 162 യാത്രക്കാരെയും കൊണ്ട് റിയാദില്‍ നിന്ന് പറക്കും. കോഴിക്കോട്ട് രാത്രി എട്ടു മണിക്ക് ലാന്റു ചെയ്യും.
ടിക്കറ്റ് ലഭിച്ചവരോട് രാവിലെ 9 മണിക്ക് തന്നെ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്താന്‍ എയര്‍ ഇന്ത്യ അധികൃതര്‍ അറിയിപ്പു നല്‍കിയിരുന്നു.

ടിക്കറ്റിനോടൊപ്പം നല്‍കിയ ഹെല്‍ത്ത് ഡിക്ലേറേഷന്‍ ഫോം പൂരിപ്പിച്ച് എല്ലാവരും നാട്ടിലെ എയര്‍പോര്‍ട്ടില്‍ നല്‍കണം. റിയാദ് എയര്‍പോര്‍ട്ടില്‍ വെച്ച് യാത്രക്കാരുടെ താപനില പരിശോധിക്കുന്നുണ്ട്. ഒരാള്‍ക്ക് 25 കിലോഗ്രാം ബാഗേജും ഏഴു കിലോ ഹാന്റ് ബാഗേജും അനുവദിച്ചിട്ടുണ്ട്.
വിമാനത്താവളത്തിലും വിമാനത്തിനുള്ളിലും കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിക്കും. വിമാനത്തിനുളളില്‍ ഭക്ഷണം വിളമ്പില്ല. ഗര്‍ഭിണികള്‍, പ്രായം ചെന്നവര്‍, സന്ദര്‍ശക വിസയിലുള്ളവര്‍, ഫൈനല്‍ എക്‌സിറ്റടിച്ചവര്‍ എന്നിവരാണ് യാത്ര ചെയ്യുന്നത്. വിവിധ ജില്ലക്കാരായ റിയാദുകാരാണ് ഇന്ന് നാട്ടിലേക്ക് യാത്ര തിരിക്കുന്നത്.

Latest