Connect with us

National

ഇന്ത്യയിലേക്ക് പറഞ്ഞയക്കരുത്; വിജയ് മല്ല്യ ബ്രിട്ടീഷ് സുപ്രീം കോടതിയിലേക്ക്

Published

|

Last Updated

ലണ്ടന്‍ |  ബേങ്കുകളില്‍ നിന്ന് കോടികളുടെ വായ്പ എടുത്ത് തിരച്ചടക്കാതെ രാജ്യംവിട്ട വിവാദ വ്യവസായി വിജയ് മല്ല്യ ബ്രിട്ടീഷ് സുപ്രീം കോടതിയെ സമീക്കുന്നു. തന്നെ ഇന്ത്യയിലേക്ക് നാടുകടത്തരുതന്നും ബ്രിട്ടനില്‍ തുടരാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. കിംഗ് ഫിഷന്‍ എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട കേസിലാണ് മല്ല്യയുടെ നീക്കം. നേരത്തെ ഇന്ത്യയിലേക്ക് കൈമാറുന്നതിനെതിരെ ബ്രിട്ടീഷ് ഹൈക്കോടതിയില്‍ വിജയ് മല്ല്യ സമര്‍പ്പിച്ച ഹരജി കോടതി തള്ളിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കിംഗ് ഫിഷര്‍ മുതലാളി സുപ്രീം കോടതിയെ സമീപിക്കാന്‍ നോക്കുന്നത്.

കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന് അനുവദിച്ച 9,000 കോടി രൂപയുടെ വായ്പ തിരിച്ചടക്കാതെയാണ് മല്ല്യ രാജ്യം വിട്ടത്. മല്ല്യയെ അറസ്റ്റ് ചെയ്യാത്തത് ഇന്ത്യയിലും വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. 14 ദിവസത്തിനുള്ളില്‍ അപേക്ഷ ലണ്ടന്‍ കോടതി പരിഗണിക്കുമെന്നാണ് സൂചന. അതിനിടെ മല്ല്യയുടെ വായ്പയില്‍ ഏറെയും കേന്ദ്ര സര്‍ക്കാര്‍ എഴുതിത്തള്ളിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

 

 

Latest