Covid19
സംസ്ഥാനത്ത് നാല് പുതിയ ഹോട്ട്സ്പോട്ടുകള്‍കൂടി
തിരുവനന്തപുരം| തിങ്കളാഴ്ച മുതല്‍ ലോക്ക്ഡൗണ്‍ മൂന്നാം ഘട്ടത്തിന്റെ പുതിയ ഇളവുകള്‍ വരാനിരിക്കെ
സംസ്ഥാനത്ത് ഇന്ന് നാല് പുതിയ ഹോട്ട്സ്പോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തി. വയനാട് ജില്ലയിലെ മാനന്തവാടി, എറണാകുളം ജില്ലയിലെ എടക്കാട്ടുവയല്‍ പഞ്ചായത്ത്, മഞ്ഞള്ളൂര്‍ പഞ്ചായത്ത്, ഇടുക്കി ജില്ലയിലെ ശാന്തന്‍പാറ പഞ്ചായത്ത് എന്നിവയാണ് പുതിയ ഹോട്ട്സ്പോട്ടുകള്‍.
ഇതോടെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 84 ആയി. വയനാട്മാനന്തവാടി സ്വദേശിക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചതോടെയാണ് വയനാട് ജില്ലയില്‍ പുതിയ ഹോട്ട്സ്പോട്ടുണ്ടായത്.
കോട്ടയത്ത് കോവിഡ് സ്ഥിരീകരിച്ച ആളുടെ പ്രൈമറി കോണ്ടാക്ടറ്റുകള് എറണാകുളം ജില്ലയിലെ എടക്കാട്ടുവയല്‍, മഞ്ഞള്ളൂര്‍ പഞ്ചായത്തുകളിലായതിനാലാണ് ഇവ ഹോട്ട്സ്പോട്ടുകളായത്. ഇതോടെ ഗ്രീന്‍ സോണിലുള്ള എറണാകുളം ജില്ലയുടെ സോണ്‍ സ്റ്റാറ്റസില്‍ മാറ്റമുണ്ടായേക്കും.ലോക്ക്ഡൗണ്‍ മൂന്നാം ഘട്ടത്തില്‍ നിരവധി ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഹോട്ട്സ്പോട്ടില്‍ ഇതൊന്നും ബാധകമാവില്ല.