Connect with us

Kerala

കൊവിഡ് രോഗബാധിതരുടെ വിവരങ്ങള്‍ ചോര്‍ന്നത് അന്വേഷിക്കും

Published

|

Last Updated

തിരുവനന്തപുരം | കാസര്‍കോട് കൊവിഡ് രോഗബാധിതരുടെ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കോവിഡ് രോഗം ഭേദമായവരുടെ രോഗം പുറത്തുപോകുന്നത് വലിയ പ്രശ്‌നമല്ല. രോഗം ഭേദമായവര്‍ക്ക് പിന്നീട് എന്ത് ചികിത്സയാണ് നല്‍കുന്നതെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് രോഗമുക്തി നേടിയവരെ സ്വകാര്യ ആശുപത്രിയില്‍നിന്ന് വിളിച്ച്തുടര്‍ചികിത്സ നല്‍കാമെന്ന് വാഗ്ദാനം ചെയ്തതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നിരുന്നു. സംഭവത്തില്‍ സ്വകാര്യ കമ്പനികളില്‍നിന്നും ഫോണ്‍ കോളുകള്‍ വന്നവര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.

Latest