Connect with us

Covid19

രാജ്യത്ത് 23,502 കൊവിഡ് ബാധിതര്‍; മഹാരാഷ്ട്രയില്‍ മാത്രം 6,430 പേര്‍

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം 23,502 ആയി ഉയര്‍ന്നതായി ഐസിഎംആര്‍.4749പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം6,430 ആയി ഉയര്‍ന്നിട്ടുണ്ട്.

നിലവില്‍ 17,610 പേരാണ് ചികിത്സയിലുള്ളത്.ഇതുവരെ 720 പേര്‍ക്ക് കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായി.
കഴിഞ്ഞ 24 മണിക്കുറിനുള്ളില്‍ 1684 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 37 പേര്‍ മരിക്കുകയും ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജസ്ഥാനില്‍ 36 പേര്‍ക്കു കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജയ്പൂരില്‍13 പേര്‍, കോട്ടയില്‍ 18 പേര്‍, ഝല്‍വാറില്‍ നാല് പേര്‍, ഭരത്പൂരില്‍ ഒരാള്‍ക്കുമാണ് പുതുതായി കൊവിഡ് ബാധിച്ചത്. രാജസ്ഥാനില്‍ കോവിഡ് ബാധിതരുടെ എണ്ണം ഇതോടെ 2000 ആയി.

Latest