Connect with us

International

ശ്രീലങ്കയില്‍ കൊവിഡ് 19 ലോക്ഡൗണ്‍ അടുത്തയാഴ്ച ഇളവുചെയ്യും

Published

|

Last Updated

കൊളംബോ | കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ അടുത്തയാഴ്ച ലഘൂകരിക്കുമെന്ന് ശ്രീലങ്കന്‍ ആരോഗ്യമന്ത്രി പവിത്ര വണ്ണിയരാച്ചി. പൊതുജീവിതം സാധാരണ നിലയിലാക്കാനും രാജ്യത്തെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പുനരുജ്ജീവിപ്പിക്കാനുമാണ് ലോകഡൗണ്‍ ഇളവ് ചെയ്യുന്നതെന്ന് അവര്‍ പറഞ്ഞു.

വൈറസിന്റെ വ്യാപനം നിയന്ത്രിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞുവെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. പൊതുജീവിതം സാധാരണ നിലയിലാക്കാന്‍ രാജ്യം വീണ്ടും തുറക്കേണ്ടതുണ്ട്. വൈറസ് ബാധയില്ലാത്ത 19 ജില്ലകളിലെ കര്‍ഫ്യൂ തിങ്കളാഴ്ച പുലര്‍ച്ചെ 5 മണിക്ക് നീക്കി രാത്രി 8 മണിക്ക് വീണ്ടും ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

ശ്രീലങ്കയില്‍ 248 പോസിറ്റീവ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 70 ലധികം പേര്‍ സുഖം പ്രാപിച്ചു. ഏഴ് പേര്‍ മരിച്ചു.

Latest