Kerala
വിഷുക്കൈനീട്ടം നാടിനു വേണ്ടിയാകട്ടെ; വിഷു, അംബേദ്കര്‍ ജയന്തി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം | എല്ലാ മലയാളികള്‍ക്കും ഐശ്വര്യത്തിന്റെയും സമാധാനത്തിന്റെയും വിഷു ആശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഇതോടൊപ്പം അംബേദ്കര്‍ ജയന്തി ആശംസകളും അദ്ദേഹം നേര്‍ന്നു. വിഷു സമഭാവനയെയാണ് പ്രതിനിധീകരിക്കുന്നത്. ഭരണഘടനാ ശില്പിയായ അംബേദ്കറും തുല്യതക്കും സമത്വത്തിനും വേണ്ടിയാണ് നിലകൊണ്ടത്. ഇത്തവണത്തെ വിഷുക്കൈനീട്ടം നാടിനു വേണ്ടിയാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കണം. കുട്ടികളും ഇതിനു മുന്‍കൈയെടുക്കണം. കുട്ടികളാണ് പല കാര്യങ്ങള്‍ക്കും മാതൃക തീര്‍ക്കുന്നത്.
കൊവിഡുമായി ബന്ധപ്പെട്ട നിലവിലെ അവസ്ഥയുടെ ക്രെഡിറ്റ് ജനങ്ങള്‍ക്കാണെന്നും ലോക്ക് ഡൗണ്‍ കാലത്ത് സര്‍ക്കാറിനോട് സഹകരിച്ച് വീട്ടില്‍ തന്നെയിരിക്കുന്ന ജനങ്ങളെ അഭിനന്ദിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
---- facebook comment plugin here -----