Covid19
കൊവിഡ് ബാധിച്ച് കോട്ടയം സ്വദേശിയായ ഡോക്ടര്‍ ബ്രിട്ടനില്‍ മരിച്ചു
ലണ്ടന്‍ | കൊവിഡ് 19 വൈറസ് ബാധിച്ച് ബ്രിട്ടനില്‍ ഒരു മലയാളി കൂടി മരിച്ചു. കോട്ടയം കങ്ങഴ സ്വദേശി ഡോ.അമീറുദ്ദിനാ(73)ണ് ബെര്‍മിങ്ഹാമില്‍ മരിച്ചത്. ഇതോടെ കൊവിഡ് രോഗബാധയില്‍ ബ്രിട്ടനില്‍ മരിക്കുന്ന മലയാളികളുടെ എണ്ണം ആറായി. ബ്രിട്ടന്റെ് നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ സേവനമനുഷ്ഠിച്ചിരുന്ന ഇദ്ദേഹം വിരമിച്ച ശേഷം കുടുംബത്തോടൊപ്പം വിശ്രമജീവിതം നയിക്കുകയായിരുന്നു.
മൂന്നാഴ്ച മുമ്പാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടാഴ്ചയോളമായി വെന്റിലേറ്ററിലായിരുന്നു. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്.അമീറുദ്ദീന്റെ മരണത്തോടെ വിദേശത്ത് മരിച്ച പ്രവാസികളുടെ എണ്ണം മുപ്പതായി ഉയര്‍ന്നു
---- facebook comment plugin here -----