Connect with us

Kerala

സംസ്ഥാനത്ത് ഇന്ന് ഒമ്പത് പേർക്ക് കൂടി കൊവിഡ്; ഭേദമായത് 13 പേർക്ക്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് ഒമ്പത് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു.  കണ്ണൂർ ജില്ലയിൽ  4,  ആലപ്പുഴ ജില്ലയിൽ രണ്ട്, പത്തനംതിട്ട, തൃശൂർ, കാസർകോട്  ജില്ലകളില്‍ ഓരോരുത്തര്‍ എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ വിദേശികളും രണ്ട് പേര്‍ നിസാമുദ്ധീന്‍ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരുമാണ്. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

13 പേരുടെ പരിശോധനാ ഫലം ഇന്ന് നെഗറ്റീവായി. തിരുവനന്തപുരം, തൃശൂർ എന്നീ ജില്ലകളിൽ മൂന്ന് പേരുടെയും, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ രണ്ട് പേരുടെയും കണ്ണൂരിൽ ഒരാളുടെയും ഫലമാണ് നെഗറ്റീവായത്. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 345 പേര്‍ക്കാണ്. ഇതില്‍ 259 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

നിസാമുദ്ദീനിൽ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത 212 പേരെയാണ് സംസ്ഥാനത്ത് കണ്ടെത്തിയത്. ഇവരില്‍
ഇന്നത്തെ  രണ്ട് പേർ അടക്കം 15 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

11,986 സാമ്പിളുകളാണ് ഇതുവരെ ടെസ്റ്റിനായി അയച്ചത്. 10,906 പേർക്ക് രോഗമില്ല. 1,40,474 പേരാണ് വിവിധ ജില്ലകളിലായി നിരീക്ഷണത്തിലുള്ളത്. ഇതില്‍ 1,39,725 പേര്‍ വീടുകളിലും 749 പേര്‍ ആശുപത്രികളിലുമാണെന്നും 169 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.