National
ലോക്ക് ഡൗണില്‍ മദ്യമില്ല; പെയിന്റ് വാര്‍ണിഷില്‍ കലര്‍ത്തിക്കുടിച്ച് തമിഴ്നാട്ടില്‍ മൂന്ന് മരണം
ചെന്നൈ | കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ മദ്യം ലഭിക്കാത്തിനെ തുടര്‍ന്ന് തമിഴ്നാട്ടില്‍ മൂന്ന് പേര് പെയിന്റ് വാര്‍ണിഷില്‍ കലര്‍ത്തിക്കുടിച്ച് മൂന്ന് പേര് മരിച്ചു. തമിഴ്നാട്ടിലെ ചെങ്കല്‍പാട്ട് സ്വദേശികളായ ശിവശങ്കര്‍, പ്രദീപ്, ശിവരാമന് എന്നിവരാണ് മരിച്ചത്. ഇന്നലെയാണ് ഇവര്‍ മദ്യം കിട്ടാതെ അസ്വസ്ഥരായതിനെ തുടര്‍ന്ന് പെയിന്റ് വാര്‍ണിഷില്‍ ലയിപ്പിച്ച് കഴിച്ചത്. തുടര്‍ന്ന് ആരോഗ്യ നില വഷളായതോടെ ചെങ്കല്‍പാട്ടിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് മരണപ്പെടുകയായിരുന്നു.
ഇവര്‍ മൂന്നു പേരും സ്ഥിരമായി മദ്യപിക്കുന്നവരായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. . 21 ദിവസം രാജ്യത്താകെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെവിടെയും മദ്യം ലഭ്യമല്ല. ഇതേ തുടര്‍ന്ന് സ്ഥിരമായി മദ്യപിക്കുന്നവര്‍ക്ക് വലിയ അസ്വസ്ഥതകളുണ്ടാവുന്നെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് കേരളത്തിലും നേരത്തെ നിരവധി മരണങ്ങളുണ്ടായിരുന്നു.