Connect with us

Covid19

നാലു ദിവസത്തിനകം കൊവിഡ് ആശുപത്രി; അടച്ചിട്ട കടമുറികള്‍ക്ക് ഒരുമാസത്തെ വാടക ഇളവ്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് നാലു ദിവസത്തിനകം പ്രത്യേക കൊവിഡ് ആശുപത്രി നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍കോട് മെഡിക്കല്‍ കോളജ് കൊവിഡ് ആശുപത്രിയാക്കും. ലോക്ക് ഡൗണ്‍ ലംഘിച്ചതിന് 22,3,32 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും 2,155 പേരെ അറസ്റ്റു ചെയ്തതായും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തി. അനാവശ്യമായി പുറത്തിറങ്ങിയാല്‍ എപ്പിഡമിക് ആക്ട് പ്രകാരം കേസെടുക്കും.

മുഖ്യമന്ത്രി അറിയിച്ച മറ്റു പ്രധാന കാര്യങ്ങള്‍:

  • ഇന്ന് 14 ലക്ഷം പേര്‍ക്ക് റേഷന്‍ വിതരണം ചെയ്തു. ഏപ്രില്‍ 20 വരെ സൗജന്യ റേഷന്‍ വിതരണം തുടരും. വിതരണം ചെയ്യുന്ന അരിയുടെ അളവില്‍ കുറവുണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കും.
  • എന്‍സോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് റേഷന്‍ വീടുകളിലെത്തിക്കും.
  • ക്വാറന്റൈനില്‍ കഴിയുന്നവരുടെ ക്ഷേമപെന്‍ഷന്‍ തുക ബന്ധപ്പെട്ട ബേങ്കില്‍ സൂക്ഷിക്കും. ക്വാറന്റൈന്‍ കാലം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ വാങ്ങാവുന്നതാണ്.
  • അടച്ചിട്ട കടമുറികള്‍ക്ക് ഒരു മാസത്തെ വാടക ഇളവ്.
  • പാല്‍ വിതരണത്തിന് നടപടിയെടുത്തു. കണ്‍സ്യൂമര്‍ഫെഡ് വഴിയും മില്‍മ പാല്‍ ലഭ്യമാക്കും. കൂടുതല്‍ പാല്‍ വാങ്ങാമെന്ന് തമിഴ്‌നാട് സമ്മതിച്ചു. പ്രതിദിനം 50,000 ലിറ്റര്‍ പാല്‍ ഈറോഡിലെ ഫാക്ടറി വാങ്ങും.
  • തബ്‌ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട് പ്രത്യേക ഭയപ്പാട് വേണ്ട. പ്രത്യേക ഉദ്ദേശ്യത്തോടെയുള്ള പ്രചാരണം നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. സമ്മേളനത്തില്‍ പങ്കെടുത്ത 60 പേര്‍ നിരീക്ഷണത്തിലാണ്.
  • പൂഴ്ത്തിവപ്പിന് 91 വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നടപടിക്ക് വിജിലന്‍സ് ശിപാര്‍ശ ചെയ്തു.
  • കര്‍ണാടക അതിര്‍ത്തി പ്രശ്‌നത്തില്‍ കേന്ദ്രം കൂടുതല്‍ സമയം തേടി.
  • സന്നദ്ധ സേനയില്‍ 2,01,950 പേര്‍ രജിസ്റ്റര്‍ ചെയ്തു.
  • ജോര്‍ദാനില്‍ കുടുങ്ങിയ സിനിമാ പ്രവര്‍ത്തകരെ സഹായിക്കാന്‍ കേന്ദ്രത്തോട് സഹായം തേടി.

Latest