Connect with us

National

ലോക്ക്ഡൗണ്‍ കാലത്ത് പുറത്തിറങ്ങിയാല്‍ വെടിവെച്ചിടുമെന്ന് തെലങ്കാന മുഖ്യമന്ത്രി

Published

|

Last Updated

ഹൈദരാബാദ് | ലോക്ക്ഡൗണ്‍ കാലത്തില്‍ നിര്‍ദേശം ലംഘിച്ച് പുറത്തിറങ്ങിയാല്‍ വെടിവെക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവു. ജനങ്ങള്‍ ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്നത് വര്‍ധിച്ചതോടെയാണ് മുന്നറിയിപ്പുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്.

പറയുന്നത് അനുസരിക്കാന്‍ തയ്യാറായില്ലെങ്കില്‍ കാണുന്നയിടത്ത് വെടിവെക്കാനുള്ള നിര്‍ദേശം പോലീസിന് നല്‍കേണ്ടിവരുമെന്നും ഞങ്ങള്‍ക്ക് മുന്നില്‍ മറ്റ് വഴിയില്ലെന്നും കെ സി ആര്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ വേണമെങ്കില്‍ സൈന്യത്തിന്റെ സഹായം തേടുമെന്നും വാഹനങ്ങള്‍ പുറത്തിറങ്ങാതിരിക്കാന്‍ പെട്രോള്‍ പമ്പുകള്‍ അടക്കമുള്ളവ അടച്ചിടുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്ച തെലങ്കാനയില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു.

അതേസമയം കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രധാനമന്ത്രി പ്രഖ്യാപിച്ച സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ തുടങ്ങി. 21 ദിവസം നീണ്ടുനില്‍ക്കുന്ന ലോക്ക്ഡൗണ്‍ ചൊവ്വാഴ്ച അര്‍ധരാത്രി മുതലാണ് ആരംഭിച്ചത്.