Covid19
സംസ്ഥാനത്ത് എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകള്‍ക്ക് മാറ്റമില്ല
തിരുവനന്തപുരം | സംസ്ഥാനത്ത് എസ് എസ് എല്‍ സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. സംസ്ഥാനത്തെ സര്‍വകലാശാല പരീക്ഷകളും നേരത്തെ നിശ്ചയിച്ച പ്രകാരം നടക്കും.
കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ സി ബി എസ് ഇ, സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെക്കാന്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം തീരുമാനിച്ചിരുന്നു. നിലവില്‍ നടക്കുന്ന സി ബി എസ് ഇ പരീക്ഷകള്‍ മാര്‍ച്ച് 31 ന് ശേഷമായിരിക്കും നടത്തുക. ഈ തീരുമാനത്തെ തുടര്‍ന്ന് സംസ്ഥാനത്തെ പരീക്ഷകളും മാറ്റിവച്ചേക്കുമോയെന്ന് ആശങ്ക ഉയര്‍ന്നിരുന്നു.
---- facebook comment plugin here -----