Covid19
അബുദാബി വിമാനത്താവളം ടെര്‍മിനല്‍ 2 അടച്ചു
അബുദാബി | അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ രണ്ട് താല്‍ക്കാലികമായി അടച്ചതായി അബുദാബി വിമാനത്താവള അധികൃതര്‍ അറിയിച്ചു. കൊവിഡ് വൈറസ് പ്രതിരോധ നടപടിയുടെ ഭാഗമായാണ് അടച്ചത്. ടെര്‍മിനല്‍ രണ്ടിലെ സേവനങ്ങള്‍ മുഴുവനും ടെര്‍മിനല്‍ ഒന്നിലേക്ക് മാറ്റി.
അബുദാബി വിമാനത്താവളത്തില്‍ നിന്നും സര്‍വീസ് നടത്തുന്ന നിരവധി വിമാനങ്ങള്‍ കഴിഞ്ഞ ദിവസം മുതല്‍ താല്‍ക്കാലികമായി സര്‍വീസ് നിര്‍ത്തലാക്കിയിരുന്നു. ഞങ്ങളുടെ എയര്‍ലൈന്‍ പങ്കാളികള്‍ക്കും യാത്രക്കാര്‍ക്കും കൂടുതല്‍ കാര്യാക്ഷമമായ സേവനം നല്‍കാനുള്ള ഞങ്ങളുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായി ടെര്‍മിനല്‍ 2 അടച്ചുപൂട്ടുകയും എല്ലാ വിമാനങ്ങളും ടെര്‍മിനല്‍ 1ലേക്ക് മാറ്റുകയും ചെയ്യുന്നു, വിമാനത്താവള അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു.
---- facebook comment plugin here -----