Covid19
സ്പെയിന് പ്രധാനമന്ത്രിയുടെ ഭാര്യക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
മാഡ്രിഡ് | സ്പെയിന് പ്രധാനമന്ത്രി പെട്രോ സാഞ്ചസിന്റെ ഭാര്യ ബെഗോണ ഗോമസിന് കൊവിഡ് 19 വൈറസ് ബാധ. ബെഗോണക്ക് രോഗം സ്ഥിരീകരിച്ചതായി സ്പെയിന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സാഞ്ചസും ബെഗോണയും ഔദ്യോഗിക വസതിയില്‍ തന്നെയാണുള്ളത്. ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചാണ് ഇവര്‍ ഇവിടെ കഴിയുന്നത്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സ്പെയിനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഇറ്റലിക്ക് ശേഷം ഏറ്റവും കൂടുതല്‍ കൊവിഡ് 19 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്ത യൂറോപ്യന്‍ രാജ്യമാണ് സ്പെയിന്.
---- facebook comment plugin here -----