Connect with us

Covid19

കൊവിഡ് ബാധിച്ചയാളെ ചികിത്സിച്ച മെഡിക്കല്‍ വിദ്യാര്‍ഥി തൃശൂരിലെ ഐസോലേഷനില്‍

Published

|

Last Updated

തൃശൂര്‍: കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ കൊവിഡ് 19 വൈറസ് ബാധിച്ചയാളുമായി ഇടപഴകിയ മെഡിക്കല്‍ വിദ്യാര്‍ഥിയെ പനിയുടെ ലക്ഷണം കണ്ടതിനെ തുടര്‍ന്ന് തൃശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഐസോലേഷന്‍ വാര്‍ഡിലാണ് ഇവരെ പ്രവേശിപ്പിച്ചിട്ടുള്ളത്. വൈറസ് ബാധയേറ്റയാള്‍ ചികിത്സക്കിടെ മരിച്ചിരുന്നു.

ഇയാളെ ചികിത്സിച്ച മെഡിക്കല്‍ സംഘത്തിലുണ്ടായിരുന്ന 11 വിദ്യാര്‍ഥിനികളാണ് ഇന്നലെ തൃശൂരിലെത്തിയത്. മറ്റു രണ്ടുപേര്‍ പാലക്കാട്ട് ഇറങ്ങി. തൃശൂരില്‍ എത്തിയവരില്‍ ഒരാള്‍ക്ക് പനി ലക്ഷണം കണ്ടതിനെ തുടര്‍ന്നാണ്നിരീക്ഷണത്തിന്റെ ഭാഗമായി ജനറല്‍ ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡിലാക്കിയത്.

Latest