Alappuzha
കൊവിഡ് 19 സംശയിച്ച് പരിശോധനക്കെത്തിയ വിദേശ ദമ്പതികള്‍ ആശുപത്രിയില്‍ നിന്ന് മുങ്ങി
ആലപ്പുഴ | കൊവിഡ് 19 വൈറസ് സംശയവുമായി ആശുപത്രിയില്‍ പരിശോധനക്കെത്തിയ വിദേശ ദമ്പതികള്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് കടന്നു കളഞ്ഞു. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വൈകുന്നേരത്തോടെയാണ് സംഭവം. യു കെ സ്വദേശികളായ ദമ്പതികള്‍ ഉച്ചക്ക് രണ്ടരയോടെയാണ് സ്വകാര്യ വാഹനത്തില്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിയത്. ഇവരോട് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറാന്‍ ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. പിന്നീട് വിദഗ്ധ പരിശോധനക്ക് ശേഷം ഐസോലേഷന് വാര്‍ഡിലേക്ക് മാറ്റിയെങ്കിലും വൈകുന്നേരം അഞ്ചോടെ ഇവര്‍ ഇവിടെ നിന്നും ഒളിച്ചുകടക്കുകയായിരുന്നു.
രോഗനിര്‍ണയ പരിശോധനകള്‍ക്കായി ഇരുവരുടെയും സ്രവങ്ങള്‍ പൂര്‍ണമായും ശേഖരിക്കാന്‍ കഴിഞ്ഞോ എന്നതില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ട്. സംസ്ഥാന ആരോഗ്യ സംരക്ഷണ നിയമ പ്രകാരം കുറ്റകരമായ വീഴ്ചയാണ് ദമ്പതികളുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. ഇരുവരെയും കണ്ടെത്താനുള്ള ശ്രമം നടന്നുവരികയാണ്.