Eranakulam
കൊവിഡ് ലക്ഷണങ്ങളോടെ നെടുമ്പാശ്ശേരിയിലെത്തിയ 22 പേരെ ആശുപത്രിയിലേക്ക് മാറ്റി
കൊച്ചി | വിവിധ രാജ്യങ്ങളില്‍ നിന്നായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ 22 പേര്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച വൈകീട്ട് ആറിനും വെള്ളിയാഴ്ച രാവിലെ പത്തിനും ഇടയില്‍ എത്തിയ ആയിരക്കണക്കിന് യാത്രക്കാരില്‍ 22 പേര്‍ക്കാണ് ലക്ഷണങ്ങള്‍ കണ്ടെത്തിയത്.
ആലുവ ജില്ലാ ആശുപത്രിയിലാണ് ഇവര്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 5970 പേരെ പരിശോധനക്ക് വിധേയരാക്കിയിരുന്നു.
കൊവിഡ് പരിശോധനക്കായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എല്ലാം സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. 30 ഡോക്ടര്‍മാരടക്കം 60 പേരടങ്ങുന്ന മെഡിക്കല്‍ സംഘം വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്നു.
---- facebook comment plugin here -----