Kerala
സംസ്ഥാനത്ത് കൊവിഡ് മരണസാധ്യത തള്ളിക്കളയാനാകില്ല: മന്ത്രി കെ കെ ശൈലജ
തിരുവനന്തപുരം | കൊവിഡ് രോഗബാധ പടരുന്നത് തടയാന്‍ അതിസാഹസിക നടപടികളാണ് സംസ്ഥാനം സ്വീകരിക്കുന്നതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കേരളത്തില്‍ കൊവിഡ് രോഗം മൂലമുള്ള മരണസാധ്യത തള്ളിക്കളയാനാകില്ല. നിയമസഭയില്‍ പ്രതിപക്ഷ നേതാവിന്റെ സബ്മിഷന് മറുപടിയായാണ് ആരോഗ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള വൃദ്ധ ദമ്പതികളുടെ നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുണ്ട്. മറ്റുള്ളവരുടെ നില തൃപ്തികരമാണ്. പത്തനംതിട്ടയില്‍ പരിശോധനക്കയച്ച 24 പേരുടെ സാമ്പിളുകളുടെ ഫലം വൈകീട്ടോടെ ലഭിക്കും. നിലവില്‍ സാമ്പിള്‍ ആലപ്പുഴയിലേക്കാണ് അയക്കുന്നത്. രണ്ട് മെഡിക്കല്‍ കോളജുകള്‍ക്ക് കൂടി പരിശോധനക്കുള്ള അംഗീകാരം ലഭിച്ചിട്ടുണ്ട്. അതിനാല്‍ ഇനി പരിശോധന ഫലം വേഗത്തിലാവും. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന പലരും മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാതെ പുറത്തിറങ്ങി നടക്കുന്നുണ്ട്. ഇവര്‍ക്കെതിരെ പോലീസ് നടപടി കൈക്കൊള്ളുമെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍ പി ബി നൂഹ് മുന്നറിയിപ്പ് നല്‍കിയിരുന്നു