Covid19
പത്തനംതിട്ടയില്‍ കോടതികള്‍ക്ക് മാര്‍ച്ച് 13 വരെ അവധി
പത്തനംതിട്ട | അഞ്ചു പേര്‍ക്ക് കോവിഡ് 19 രോഗബാധ കണ്ടെത്തിയ പത്തനംതിട്ടയില്‍ കോടതികള്‍ക്ക് മാര്‍ച്ച് 13 വരെ അവധി പ്രഖ്യാപിച്ചു. സ്കൂളുകളില്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. എസ് എസ് എല്‍ സി പരീക്ഷ തുടങ്ങുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വിഭാഗത്തിന്റെയും നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. പനി, ചുമ, തുമ്മല്‍ തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവര്‍ക്ക് പരീക്ഷയെഴുതാന്‍ ആവശ്യമെങ്കില്‍ പ്രത്യേകം ക്ലാസ് മുറിയൊരുക്കണം.
ഐസോലേഷനിലുള്ളവര്‍ സേ പരീക്ഷയെഴുതണം. സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ജില്ലാ കലക്ടര്‍ പി ബി നൂഹ് വ്യക്തമാക്കി. നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു. പൊതുജനാരോഗ്യ ചട്ട പ്രകാരമാണ് നിര്‍ദേശം.
---- facebook comment plugin here -----