Connect with us

Ongoing News

ഓറഞ്ച് ജിഞ്ചർ കേക്ക്

Published

|

Last Updated

ബ്ലാക്ക് ഫോറസ്റ്റ്, റെഡ് വെൽവെറ്റ് തുടങ്ങി ബേക്കറികളിലെ ചില്ലുകൂടുകളിലെ ആകർഷകമായ പല കേക്കുകളും നമ്മൾ കഴിച്ചിട്ടുണ്ടാകും. എന്നാൽ, ഇതിലും രുചികരവും സ്വാദിഷ്ടവുമായ മധുവൂറും കേക്കായ ഓറഞ്ച് ജിഞ്ചർ കേക്ക് നിങ്ങൾക്കുമുണ്ടാക്കാം. അതും ചെറിയ ചെലവിൽ ഗുണമേന്മയോടെത്തന്നെ.

ചേരുവകൾ

മൈദ- ഒന്നേ കാൽ കപ്പ്
ബട്ടർ- 150 ഗ്രാം
മുട്ട- രണ്ടെണ്ണം
പഞ്ചസാര- ഒരു കപ്പ് (150 മില്ലി ലിറ്റർ കപ്പ് )
ഓറഞ്ച് ജ്യൂസ്- 3/4 കപ്പ്
ഓറഞ്ച് തൊലി- ഒരു ടീസ്പൂൺ
ഇഞ്ചി ഗ്രേറ്റ് ചെയ്തത് – ഒരു ടീസ്പൂൺ
ഏലക്കാപ്പൊടി- ഒരു ടീസ്പൂൺ
വാനില എസ്സെൻസ് – 23 ഡ്രോപ്‌സ്
ബേക്കിംഗ് പൗഡർ- ഒരു ടീസ്പൂൺ
ഉപ്പ് – ഒരു നുള്ള്

[irp]

തയ്യാറാക്കുന്ന വിധം

ആദ്യം ഓവൻ 180 ഡിഗ്രി സെൽഷ്യസിൽ ഹീറ്റ് ചെയ്യാൻ വെക്കുക. അതുപോലെ ബേക്കിംഗ് ടിൻ ഗ്രീസ് ചെയ്തു മാറ്റി വെക്കുക
ഒരു ബൗളിലേക്ക് പഞ്ചസാരയും ബട്ടറും ചേർത്ത് നന്നായി ബീറ്റ് ചെയ്യുക. ഇതിലേക്ക് മുട്ട ഓരോന്നായി ചേർത്ത് വീണ്ടും നന്നായി ബീറ്റ് ചെയ്‌തെടുക്കുക.
ബീറ്റ് ചെയ്തുവെച്ച മിശ്രിതത്തിലേക്ക് ഓറഞ്ച് ജ്യൂസ് കുറച്ചു കുറച്ചായി ചേർത്ത് യോജിപ്പിക്കുക. ഇഞ്ചി, ഓറഞ്ച് തൊലി, വാനില എസ്സെൻസ് എന്നിവ കൂടെ ചേർത്ത് നന്നായി ഒന്നുകൂടെ ബീറ്റ് ചെയ്യുക. ഇനി ഇതിലേക്ക് മൈദ, ബേക്കിംഗ് പൗഡർ, ഉപ്പ്, ഏലക്കാപ്പൊടി എന്നിവ അരിച്ചു യോജിപ്പിച്ചു ചേർക്കുക, ശേഷം ഇത് ഒരു വിസ്‌കോ തവിയോ ഉപയോഗിച്ച് നന്നായി മിക്‌സ് ചെയ്യുക. ഈ ബാറ്റർ കേക്ക് ടിന്നിലേക്ക് പകർത്തി, 180 ഡിഗ്രി സെൽഷ്യസിൽ 40-45 മിനുട്ട് നേരം ബേക്ക് ചെയ്‌തെടുക്കുക. കേക്ക് തണുത്ത ശേഷം മാത്രം കട്ട് ചെയ്തു സെർവ് ചെയ്യുക.

സ്‌നേഹ ധനൂജ്
snehadanooj@gmail.com

snehadanooj@gmail.com

Latest