Connect with us

Covid19

കൊറോണ വൈറസ് : ഇരു ഹറമുകളിലും ആരോഗ്യ സുരക്ഷ കര്‍ശനമാക്കി

Published

|

Last Updated

മക്ക /മദീന  | ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ വൈറസ് ബാധ വര്‍ധിച്ചതോടെ വിശുദ്ധ ഹറമുകളിലെത്തുന്ന തീര്‍ത്ഥാടകരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി മക്കയിലെ മസ്ജിദുല്‍ ഹറമിലും , പ്രവാചക നഗരിയായ മദീനയിലെ മസ്ജിദുന്നബവിയിലും മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി.

മസ്ജിദുല്‍ ഹറമില്‍ ദിവസവും നാലുതവണയാണ് കാര്‍പെറ്റ് വിരിക്കാത്ത ഭാഗങ്ങള്‍ കഴുകി അണുവിമുക്തമാകുന്നതെന്ന് മസ്ജിദുല്‍ ഹറാം കാര്യമന്ത്രാലയം അറിയിച്ചു.കാര്‍പെറ്റ് വിരിച്ച സ്ഥലങ്ങളില്‍ നമസ്‌കാര ശേഷം കാര്‌പെറ്റുകള്‍ നീക്കി അണുവിമുകതമാക്കി എന്ന് ഉറപ്പുവരുത്തിയ ശേഷമാണ് കാര്‍പെറ്റുകള്‍ വീണ്ടും വിരിക്കുന്നതെന്നും, ആധുനിക സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെ പരിചയസമ്പന്നരായ ജീവനക്കാരെയാണ് നിയോഗിച്ചിരിക്കുന്നതെന്നും ഹറം ക്‌ളീനിംഗ് വിഭാഗം മേധാവി ജാബിര്‍ വുദാനീ പറഞ്ഞു,

പ്രവാചക നഗരിയായ മദീനയിലെ മസ്ജിദുന്നബവിയിലെത്തുന്ന വിശ്വാസികളുടെ ആരോഗ്യ സുരക്ഷ മുന്‍നിര്‍ത്തി ദിവസവും 10 തവണയാണ് ക്‌ളീനിങ് ജോലികള്‍ നടക്കുന്നതെന്ന് സ്ജിദുന്നബവിയുടെ ചുമതലയുള്ള ജനറല്‍ ഡയറക്ടര്‍ യൂസഫ് അല്‍ അവ്ഫി പറഞ്ഞു. മസ്ജിദുന്നബവില്‍ തീര്‍ത്ഥാടകര്‍ക്കായുള്ള സംസം ജലത്തിന്റെ സാമ്പിളുകള്‍ പരിശോധിച്ച് വൈറസ് ഇല്ലന്ന് ഉറപ്പുവരുത്തിയ ശേഷമാണ് പള്ളിയിലെത്തിക്കുന്നത്.വിദഗ്ധ സമിതിയുടെ മേല്‍നോട്ടത്തില്‍ ഏറ്റവും മികച്ച രീതിയിലുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് എല്ലാ ദിവസവും കാര്‍പെറ്റ് കഴുകല്‍ അണുവിമുക്ത ജോലികള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

Latest