Connect with us

National

പുല്‍വാമ ഭീകരാക്രമണം: ചാവേറിനെ വീട്ടില്‍ താമസിപ്പിച്ച പിതാവും മകളും അറസ്റ്റില്‍

Published

|

Last Updated

ശ്രീനഗര്‍ | പുല്‍വാമ ഭീകരാക്രമണം നടത്തിയ ചാവേര്‍ ആദില്‍ അഹമ്മദ് ദറിന് സ്വന്തം വീട്ടില്‍ താമസിക്കാന്‍ സൗകര്യം ഒരുക്കിയ അച്ഛനെയും മകളെയും ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റുചെയ്തു. താരിഖ് അഹമ്മദ് ഷാ (50), ഇന്‍ഷാ ജാന്‍ (23) എന്നിവരാണ് ചൊവ്വാഴ്ച വൈകിട്ട് അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷം 14നാണ് പുല്‍വാമ ജില്ലയില്‍ സിആര്‍പിഎഫ് വാഹന വ്യൂഹത്തിന് നേരെ പാക്ക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ചാവേര്‍ ആക്രമണം നടത്തിയത്.

ഇവരുടെ വീട്ടില്‍ തിങ്കളാഴ്ച രാത്രി റെയ്ഡ് നടത്തിയ എന്‍ഐഎ സംഘം ചൊവ്വാഴ്ച രാവിലെയാണ് ഇരുവരെയും അറസ്റ്റുചെയ്തത്. സിആര്‍പിഎഫ് വാഹന വ്യൂഹം ലക്ഷ്യമാക്കി ചാവേര്‍ ആക്രമണം നടത്തിയ ദറിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇവരുടെ വീട്ടില്‍വച്ചാണ് റെക്കോര്‍ഡ് ചെയ്തതെന്ന് എന്‍ ഐഎ പറയുന്നു. ഈ വീഡിയോ പിന്നീട് ജെയ്‌ഷെ ഭീകര സംഘടന പാകിസ്താനില്‍നിന്ന് പുറത്തുവിട്ടിരുന്നു.

ദറിനെക്കൂടാതെ മറ്റുപല ഭീകരര്‍ക്കും ഇവര്‍ സ്വന്തം വീട്ടില്‍ അഭയം നല്‍കിയിരുന്നുവെന്നാണ് എന്‍ഐഎ വൃത്തങ്ങള്‍ പറയുന്നത്. പുല്‍വാമ ഭീകരാക്രമണം നടത്തിയ ചാവേര്‍ ആദില്‍ അഹമ്മദ് ദറിന് അഭയം നല്‍കിയ മറ്റൊരാള്‍ നാലു ദിവസം മുമ്പ് അറസ്റ്റിലായിരുന്നു.

Latest