Idukki
ഇടുക്കിയിൽ ബസ് സ്റ്റോപ്പിലേക്ക് കാർ പാഞ്ഞുകയറി; ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരുക്ക്
അടിമാലി | ഇടുക്കി വെള്ളത്തൂവല്‍ വിമലാസിറ്റിയില്‍ കാര്‍ ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി ഒരാള്‍ മരിച്ചു. മൂന്ന് പേർക്ക് പരുക്കേറ്റു. ആയിരമേക്കർ സ്വദേശി ഷൈലയാണ് മരിച്ചത്.
റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ ഇടിച്ചു തകര്‍ത്ത കാര്‍ ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു കയറുകയായിരുന്നു. കാർ ഓടിച്ച തമിഴ്നാട് സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഓട്ടോ ഡ്രൈവർക്കും രണ്ട് സ്ത്രീകൾക്കുമാണ് പരുക്കേറ്റത്.
---- facebook comment plugin here -----