Uae
തിരൂർ സ്വദേശിയായ യുവ എഞ്ചിനീയർ ദുബൈയിൽ കെട്ടിടത്തിൽ നിന്നു വീണ് മരണപ്പെട്ടു
സബീൽ റഹ്മാൻ (25)
ദുബൈ | സിലിക്കോൺ ഒയാസീസിൽ കെട്ടിടത്തിന് മുകളിൽ നിന്നും കാൽവഴുതി താഴെവീണ് യുവാവ് മരണപ്പെട്ടു. തിരൂർ വളവന്നൂർ കടായിക്കൽ കോയയുടെ മകൻ സബീൽ റഹ്മാൻ (25 വയസ്) ആണ് തിങ്കളാഴ്ച മരിച്ചത്. അവിവാഹിതനായ സബീൽ റഹ്മാൻ ഒന്നര വർഷമായി ദുബൈയിൽ പ്ലാനിംഗ് എഞ്ചിനീയറായി ജോലിചെയ്തു വരുകയായിരുന്നു.
മാതാവ് സുബൈദ. ഫാസില ഷെറിൻ, ജംഷീന, ഗയാസ് എന്നിവർ സഹോദരങ്ങളാണ്. ദുബൈ പോലീസ് ഹെഡ് ക്വാട്ടേഴ്സ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.
---- facebook comment plugin here -----