Kerala
അമ്മയും കാമുകനും ക്രൂരമായി മര്‍ദിച്ച മൂന്ന് വയസുകാരന്റെ ആരോഗ്യനിലയില്‍ പുരോഗതി
അമ്പലപ്പുഴ | അമ്മയും കാമുകനും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് ഗുരുതര പരുക്കേറ്റ മൂന്ന് വയസുകാരന്റെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് ആശുപത്രി അധികൃതര്‍. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കാക്കാഴം പുതുവല്‍ മോനിഷയുടെ മകന് വിശാഖിനെയാണ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുന്ന കുട്ടിയെ ശിശു രോഗ സര്‍ജറി വിഭാഗം മേധാവി ഡോ. സാം വര്‍ക്കിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ചികിത്സിക്കുന്നത്.
വിശാഖിന് ഇപ്പോള്‍ ശസ്ത്രക്രിയ ചെയ്യേണ്ട ആവശ്യമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കുട്ടിയെ തിങ്കളാഴ്ച എംആര്‍ഐ സ്കാനിംഗിന് വിധേയമാക്കും. മോനിഷയുടെ മാതാവാണ് കുട്ടിക്കൊപ്പം ഐസിയുവില്‍ ഉള്ളത്.
ചൈല്‍ഡ് വെല്‍ഫെയറിന്റെ മേല്‍നോട്ടത്തില്‍ കുട്ടിയെ പരിചരിക്കാന്‍ ഒരുഅങ്കണ്വാടി ജീവനക്കാരിയേയും നിയോഗിച്ചിട്ടുണ്ട്. മോനിഷയേയും കാമുകന് വൈശാഖിനെയും കഴിഞ്ഞ രാത്രിയില്‍ ചേര്‍ത്തല കോടതി റിമാന്‍ഡ് ചെയ്തിരുന്നു. മൂന്നു മാസം മുന്‍പ് മോനിഷക്കൊപ്പം താമസമാരംഭിച്ച വൈശാഖ് കുട്ടിയെ പതിവായി മര്‍ദ്ദിച്ചിരുന്നു. ശനിയാഴ്ച രാവിലെ അതിക്രൂരമായി മര്‍ദ്ദിച്ച വൈശാഖിനെ നാട്ടുകാരാണ് പൊലീസില്‍ ഏല്‍പ്പിച്ചത്.