Connect with us

Kozhikode

എസ് എസ് എഫ് സ്റ്റുഡന്റ്‌സ് കോൺ‍ഗ്രസ് നവംബര്‍, ഡിസംബർ‍ മാസങ്ങളിൽ

Published

|

Last Updated

കോഴിക്കോട് | സംസ്ഥാനത്തെ 116 കേന്ദ്രങ്ങളിൽ‍ എസ് എസ് എഫ് സ്റ്റുഡൻറ്സ് കോൺ‍ഗ്രസ് സംഘടിപ്പിക്കുന്നു. രാജ്യം കലുഷിതമായ ഘട്ടത്തിലൂടെ കടന്നു പോകുന്ന സാഹചര്യത്തിൽ‍ വിദ്യാർഥിത്വത്തെ ക്രിയാത്മകമായി പ്രയോഗിക്കുന്നതിനുള്ള പദ്ധതികൾ അവതരിപ്പിക്കുന്നതാകും സ്റ്റുഡൻറ്സ് കോൺ‍ഗ്രസ്. സമൂഹത്തിന് നേരിൻറെ രാഷ്ട്രീയ പാഠങ്ങൾ പകർ‍ന്നു നൽ‍കുകയും ചെയ്യും.

സംസ്ഥാനത്ത് രണ്ട് കേന്ദ്രങ്ങളിൽ‍ സ്റ്റുഡൻറ്സ് കോൺ‍ഗ്രസ് പ്രഖ്യാപനം നടന്നു. കോഴിക്കോടും കായംകുളത്തും നടന്ന പ്രഖ്യാപനങ്ങളിൽ‍ എസ്.എസ്.എഫ് ജില്ലാ ,ഡിവിഷൻ‍ നേതാക്കൾ‍ പങ്കെടുത്തു.

കോഴിക്കോട് നടന്ന സംഗമം എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ‍ എം സ്വാദിഖ് സഖാഫി ഉദ്ഘാടനം ചെയ്തു. സി കെ റാശിദ് ബുഖാരി, സി ആർ‍ കുഞ്ഞു മുഹമ്മദ് പദ്ധതികൾ‍ അവതരിപ്പിച്ചു.
കായംകുളത്ത് എസ് എസ് എഫ് ദേശീയ സെക്രട്ടറി ഡോ മുഹമ്മദ് ഫാറൂഖ് നഈമി അൽ‍ ബുഖാരി ഉദ്ഘാടനം ചെയ്തു.
എ പി മുഹമ്മദ് അശ്ഹർ‍, സി പി ഉബൈദുല്ല സഖാഫി പദ്ധതികൾ‍ അവതരിപ്പിച്ചു.
സംഘടനയുടെ ഡിവിഷൻ‍ ഘടകങ്ങളാണ് സ്റ്റുഡൻറ്സ് കോൺ‍ഗ്രസ് സംഘടിപ്പിക്കുക. സ്റ്റുഡൻറ്സ് കോൺ‍ഗ്രസിന് അനുബന്ധമായി വൈവിധ്യമാർന്ന സാംസ്‌കാരിക, രാഷ്ട്രീയ, സമര പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

Latest