Connect with us

Kerala

കൊറോണ: വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച രണ്ട് പേര്‍ അറസ്റ്റില്‍; വിദ്യാര്‍ഥിനിയുടെ നില തൃപ്തികരം

Published

|

Last Updated

തൃശൂര്‍ |  കൊറോണ വൈറസുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത പ്രചരിപ്പിച്ച രണ്ട് പേര്‍ കൂടി അറസ്റ്റിലായതായി മന്ത്രി വിഎസ് സുനില്‍ കുമാര്‍. പെരിഞ്ഞനം ഇല്ലിക്കല്‍ വീട്ടില്‍ ഷാജിത ജമാല്‍, കൊടുങ്ങല്ലൂര്‍ എസ് എന്‍ പുരം കുഴിക്കണ്ടത്തില്‍ വീട്ടില്‍ ഷംല എന്നിവരെയാണ് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച ആറ് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കൊറോണ വൈറസ് ബാധിച്ച് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ കഴിയുന്ന വിദ്യാര്‍ഥിനിയുടെ നില തൃപ്തികരമാണ്. ജില്ലയില്‍ 20 പേര്‍ നിരീക്ഷണത്തിലാണെന്നും മന്ത്രി പറഞ്ഞു.

പോസിറ്റീവ് കേസിന്റെ രണ്ടാമത്തെ ഫലം കിട്ടിയിട്ടില്ല. 30 സാമ്പിളുകള്‍ ആലപ്പുഴയിലേക്ക് പരിശോധനക്കായി അയച്ചിട്ടുണ്ട്. 152 പേര്‍ വീടുകളില്‍ കരുതല്‍ നിരീക്ഷണത്തിലാണ്.

Latest