Connect with us

National

സീറ്റിനായി കേജരിവാള്‍ പത്തുകോടി ആവശ്യപ്പെട്ടു; ആരോപണവുമായി കൂറുമാറിയ എംഎല്‍എ

Published

|

Last Updated

ന്യൂഡല്‍ഹി |നിയമസഭാ സീറ്റില്‍ മല്‍സരിക്കുന്നതിനായി അരവിന്ദ് കേജ്‌രിവാള്‍ പത്തുകോടി രൂപ ആവശ്യപ്പെട്ടുവെന്ന ആരോപണവുമായി ആദര്‍ശ് ശാസ്ത്രി എംഎല്‍എ. ഇയാള്‍ കഴിഞ്ഞ ആഴ്ച എഎപിയില്‍നിന്നും കോണ്‍ഗ്രസിലേക്കു കൂറുമാറിയിരുന്നു. 10-20 കോടിക്ക് സീറ്റുകള്‍ എഎപി വില്‍ക്കുകയാണെന്ന് ആദര്‍ശ് ആരോപിച്ചു. നിലവില്‍ ദ്വാരക മണ്ഡലത്തിലെ എംഎല്‍എയാണ് ആദര്‍ശ് ശാസ്ത്രി.

ദ്വാരകയില്‍ ആദര്‍ശിനു പകരം വിനയ് മിശ്രയെ എഎപി ഇത്തവണ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതാണ് കോണ്‍ഗ്രസിലേക്കു ചേക്കേറാന്‍ കാരണം. മുന്‍ പ്രധാനമന്ത്രി ലാല്‍ബഹദൂര്‍ ശാസ്ത്രിയുടെ ചെറുമകനായ ആദര്‍ശ് എഎപിയുടെ വക്താവും എഎപി ഓവര്‍സീസ് കോ- കണ്‍വീനറുമായിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിലും ആദര്‍ശ് സമാന രീതിയില്‍ വിവാദ പ്രസ്താവന നടത്തിയിരുന്നു. ഡല്‍ഹിയില്‍ സീറ്റു ലഭിക്കുന്നതിനായി തന്റെ പിതാവ് ആറു കോടി രൂപ അരവിന്ദ് കേജ്‌രിവാളിനു വാഗ്ദാനം ചെയ്തതായി ആദര്‍ശ് പറഞ്ഞിരുന്നു. എന്നാല്‍ ആദര്‍ശിന്റെ പിതാവ് ബാല്‍ബിര്‍ സിങ് ജക്കാര്‍ ആരോപണം നിഷേധിച്ചിരുന്നു

Latest